സംസ്ഥാനത്തെ പത്തിലേറെ ജില്ലകളിൽ ഇടതുമുന്നണിയുടെ മുന്നേറ്റം

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ഇടതുപക്ഷം ലീഡ് നിലനിർത്തുന്നു. പത്തിലേറെ ജില്ലകളിൽ എൽ.ഡി.എഫ് മുന്നേറുകയാണ്. ഉടുമ്പൻചോലയിൽ എം എം മണിയുടെ ലീഡ് 5 റൗണ്ട് കഴിഞ്ഞപ്പോ 17,000 കടന്നു. പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ലീഡ് 5905 വോട്ട് ആയി. തൃശൂരിലെ 13 മണ്ഡലങ്ങളിലും എൽഡിഎഫ് മുമ്പിൽ.

ജോസ് കെ. മാണിയുടെ വരവോടെ കോട്ടയത്ത് ഉൾപ്പടെ എൽ.ഡി.എഫിന് മുന്നേറ്റമുണ്ടായി. ഇടതുകോട്ടയായ ആലപ്പുഴയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഒഴികെ എല്ലായിടത്തും എൽഡിഎഫ് മുന്നേറ്റം. പത്തനംതിട്ട ജില്ലയിലും ആദ്യറൗണ്ടില്‍ ഇടത് മേല്‍ക്കൈ വ്യക്തം. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രം യുഡിഎഫ് മുന്നില്‍.

02-May-2021