പേരാമ്പ്രയില്‍ ടി. പി രാമകൃഷ്ണന്‍ ജയിച്ചു

സംസ്ഥാനത്ത് ആദ്യ ജയംകുറിച്ച് മന്ത്രി ടി പി രാമകൃഷ്ണന്‍. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍ നിന്നാണ് ടി പി രാമകൃഷ്ണന്‍ വിജയിച്ചത്. ലീഗ് സ്ഥാനാര്‍ഥി സി.എച്ച്.ഇബ്രാഹിംകുട്ടിയെയാണ് രാമകൃഷ്ണന്‍ തോല്‍പ്പിച്ചത്. നി വോട്ടെണ്ണൽ അവസാനിക്കുമ്പോൾ 6173 മുകളിൽ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി പി ജയിച്ചത്. കഴിഞ്ഞ തവണ 4000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ടി പിക്ക് ഉണ്ടായിരുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 91 സീറ്റുകളിൽ ലീഡ് ഉറപ്പിച്ച് മുന്നേറുകയാണ് എൽ ഡി എഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതൽ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്. ഇതിനിടയിൽ തുടർഭരണം ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്.

02-May-2021