തമിഴ്‌നാട്ടിൽ ഡി.എം.കെ കേവല ഭൂരിപക്ഷത്തിലേക്ക് കടക്കുന്നു

തമിഴ്‌നാട്ടിൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ലീഡ് നിലയില്‍ ഡി.എം.കെ കേവല ഭൂരിപക്ഷത്തിലേക്ക്. രണ്ടാംഘട്ട വോട്ടെണ്ണലും അവസാനിരിക്കെ ആകെയുള്ള 234 മണ്ഡലങ്ങളില്‍ 139 മണ്ഡലങ്ങളിലും വ്യക്തമായ ലീഡോടെ ഡി..എം.കെ മുന്നിട്ടിരിക്കുകയാണ്.

എ.ഐ.എ.ഡി.എം.കെ 93 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കമല്‍ഹാസന്റെ മകക്കള്‍നീതിമയ്യവും ടിടിവി ദിനകരന്റെ എ.എ.എം.കെയും ഓരോ സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ്, അതേസമയം ഇവിടെ വമ്ബന്‍മാര്‍ക്ക് കാലിടറുന്ന കാഴ്ചയും ആദ്യഘട്ടം പിന്നിടുമ്ബോള്‍ കാണാം.

അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ പിന്നില്‍ നില്‍ക്കുന്നത്. തൗസന്റ് ലൈറ്റ്‌സ് നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും ചലച്ചിത്ര നടിയുമായ ഖുശ്ബു സുന്ദറും പിന്നിലാണ്. കോയമ്ബത്തൂര്‍ സൗത്തില്‍ മുന്നിട്ടുനിന്നിരുന്ന മക്കള്‍നീതിമയ്യം നേതാവ് രണ്ടാംഘട്ട വോട്ടെണ്ണല്‍ നടക്കുമ്ബോള്‍ പിന്നിലായിരിക്കുകയാണ്. ഇവിടെ കോണ്‍ഗ്രസിന്റെ മയൂര്‍ ജയകുമാറാണ് മുന്നിട്ടുനില്‍ക്കുന്നത്. കട്പാടി മണ്ഡലത്തില്‍ ഡി.എം.കെ ജനറല്‍ സെക്രട്ടറി ദുരൈമുരുകനും പിന്നിലാണ്.

02-May-2021