ഉടുമ്പുംചോലയില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം മണി റെക്കോര്‍ഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു. തുടക്കം മുതല്‍ എം.എം മണി ലീഡ് നില ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം.എം മണിയു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.എം അഗസ്തിയെ പരാജയപ്പെടുത്തിയത്.
മൂന്ന് റൗണ്ട് എണ്ണി തീർന്നപ്പോൾ തന്നെ 17,000ന് മുകളിലേക്ക് ഭൂരിപക്ഷം ഉയർത്താനും എംഎം മണിക്ക് കഴിഞ്ഞു. അതേസമയം, തനിക്ക് വലിയ ഭൂരിപക്ഷം നല്‍കി വിജയത്തിലേക്ക് നയിക്കുന്ന വോട്ടര്‍മാരോട് നന്ദി പറഞ്ഞ് എംഎം മണി. എല്ലാവര്‍ക്കും നന്ദി എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം എതിര്‍ സ്ഥാനാര്‍ത്ഥിയായ ഇ.എം. അഗസ്തിയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മല്‍സരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചതെന്നും മണി കുറിച്ചു. എന്നാല്‍ ടെലിവിഷന്‍ ചാനലില്‍ പന്തയം വച്ചതുപോലെ മൊട്ടയടിക്കരുതെന്നും മണിയാശാന്‍ അഗസ്‌തിയോട് അഭ്യര്‍ത്ഥിച്ചു.