വിജയം എ.കെ.ജിക്ക് സമർപ്പിച്ച് എം.ബി രാജേഷ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താലയിലെ വിജയം എ.കെ.ജിക്ക് സമർപ്പിക്കുന്നതായി എം.ബി രാജേഷ്. കേരളം ഉറ്റുനോക്കിയ പോരാരട്ടത്തിനൊടുവിൽ കോൺ​ഗ്രസ്​ നേതാവ്​ വി.ടി. ബൽറാമിനെ മുട്ടുകുത്തിച്ചാണ്​ എം.ബി. രാജേഷിൻറെ വിജയം. എ.കെ.ജിയെ അപമാനിച്ചുകൊണ്ടുള്ള വി.ടി ബൽറാമിന്റെ പരാമർശം മണ്ഡലത്തിൽ വലിയ ചർച്ചായായിരുന്നു.

ഇതിന് പിന്നാലെയാണ് രാജേഷ് വിജയം എ.കെ.ജിക്ക് സമർപ്പിച്ചത്.അതേസമയം, രാജേഷിന്റെ വിജയത്തിന് പിന്നാലെ വി.ടി ബൽറാമിനെതിരെ പി.വി അൻവർ രം​ഗത്തെത്തിയിരുന്നു. “പാലക്കാടൻ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകൾ” എന്നും വി.ടി ബൽറാമിനെ പരിഹസിച്ച് പി.വി അൻവർ എഴുതി.

02-May-2021