ശൈലജയുടെ ചരിത്ര വിജയത്തില്‍ സന്തോഷം പങ്കുവെച്ച് പാര്‍വ്വതി തിരുവോത്ത്

കെ.കെ ശൈലജ ടീച്ചറുടെ ചരിത്ര വിജയത്തില്‍ സന്തോഷം പങ്കുവെച്ച് പാര്‍വ്വതി തിരുവോത്ത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ ആശംസകള്‍. സ്‌കൂള്‍ ടീച്ചറില്‍ നിന്നും കേരള മന്ത്രിസഭയിലേക്കുള്ള ടീച്ചറിന്റെ യാത്രയെ കുറിച്ചുള്ള ലേഖനവും പാര്‍വ്വതി പങ്കുവെച്ചിരുന്നു.

മട്ടന്നൂരില്‍ വന്‍ ഭൂരിപക്ഷത്തിലാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ വിജയിച്ചത്. 61,9035 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയനേട്ടമാണ്. ആര്‍എസ്പിയുടെ ഇല്ലിക്കല്‍ അഗസ്തിയാണ് കേരളം കണ്ട എക്കാലത്തെ കരുത്തുറ്റ ആരോഗ്യമന്ത്രി പരാജയപ്പെടുത്തിത്.

03-May-2021