യു.ഡി.എഫ് പുലര്‍ത്തിയ ആത്മവിശ്വാസം ബി.ജെ.പിയുമായുള്ള വോട്ട് കച്ചവടം മുന്നില്‍ കണ്ട്: മുഖ്യമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായത് കനത്ത പരാജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.2016 നേക്കാൾ ഇക്കുറി 90 മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ട് കുറഞ്ഞു. ഇത്രവലിയ വോട്ടുചോർച്ച മുമ്ബൊരിക്കലും ഉണ്ടാകാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

അവസാന നിമിഷം വരെ ജയിക്കാൻ പോകുന്നുവെന്നായിരുന്നു യുഡിഎഫിന്റെ ആത്മവിശ്വാസം. ബിജെപിയുടെ വോട്ട് വാങ്ങലിലായിരുന്നു യുഡിഎഫിന്റെ ഈ ആത്മവിശ്വാസം. പുറത്തു കാണുന്നതിനേക്കാ ൾ വലിയ വോട്ടുകച്ചവടം നടന്നുവെന്നും പിണറായി ആരോപിച്ചു. 2016 ൽ 30 ലക്ഷത്തിലേറെ വോട്ട് കിട്ടിയപ്പോൾ ഈ തവണ നാല് ലക്ഷം വോട്ടുകളാണ് കുറഞ്ഞത്. വോട്ട് കച്ചവടം നടന്നില്ലായിരുന്നുവെങ്കിൽ യുഡിഎഫ് പതനത്തിന് ആഘാതം കൂടിയേനെയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

മതനിരപേക്ഷതയിൽ അടിയുറച്ച്‌ നിൽക്കുന്ന നാടാണിത്. നാടിന്റെ വികസനത്തിൽ താത്പ്യ്രമുള്ളവർ ജനഷേമ പ്രവർത്തനങ്ങൾ തടരണം എന്ന് കാണുന്നവർ അവരെല്ലാം എൽഡിഎഫിനെ തുണയ്ക്കാൻ തയാറായി. അതുകൊണ്ടാണ് ഈ കച്ചവടത്തിലുടെ വിജയം നേടാനാകാതെ പോയത്. എൽഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനും ഈ കച്ചവടത്തിലൂടെ കഴിഞ്ഞുവെന്നും പിണറായി ആരോപിച്ചു.

03-May-2021