നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെ കെപിസിസി പ്രസിഡന് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഒളിയമ്പുമായി ഹൈബി ഈഡൻ. ഉറക്കം തൂങ്ങിയായ പ്രസിഡന്‍റിനെ നമുക്ക് ഇനിയും വേണോ എന്നാണ് ഹൈബി ഫേസ് ബുക്കില്‍ കുറിച്ചത്. ഹൈബിയുടെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും കമന്‍റുകളുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഉള്‍പ്പെടെ പത്തൊന്‍പത് സീറ്റില്‍ വിജയിക്കുമ്പോഴും മുല്ലപ്പള്ളിയായിരുന്നു പ്രസിഡന്‍റ് എന്ന് ചിലര്‍ ഹൈബിയെ ഓര്‍മിപ്പിച്ചു. നിങ്ങൾക്കിതു പാർട്ടിയിൽ സംസാരിച്ചാൽ പോരെ എന്നാണ് ചിലരുടെ ചോദ്യം. ഒരു കെപിസിസി പ്രസിഡന്‍റില്‍ തീരുമോ, അടിമുടി അഴിച്ചു പണിയണം എന്നെല്ലാം ധാരാളം കമന്‍റുകള്‍ കാണാം.
അതേസമയം, പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടെറിഞ്ഞു പോകുന്നത് ഒളിച്ചോട്ടമായതിനാല്‍ താന്‍ സ്വയം അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. തന്നെ അധ്യക്ഷനാക്കിയ ഹൈക്കമാന്‍റിന് തന്നെ ഉചിതമായ നടപടി സ്വീകരിക്കാമെന്നും നേതൃത്വത്തെ അറിയിച്ചു.