ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി

ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. കാശി, മഥുര, അയോധ്യ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസി എന്നിവിടങ്ങളിലെല്ലാം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

വാരാണസിയിലെ നാല്‍പ്പത് സീറ്റില്‍ വെറും ഏഴു സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 3050 ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 764 സീറ്റുകളുമായി ബി.ജെ.പിയാണ് ഒന്നാം സ്ഥാനത്ത്. എന്നാല്‍ 762 സീറ്റുമായി എസ്പി തൊട്ടുപിന്നിലുണ്ട്. 369 സീറ്റുമായി ബി.എസ്പി മൂന്നാമതും 80 സീറ്റുമായി കോണ്‍ഗ്രസ് നാലാമതുമാണ്. 1071 സീറ്റില്‍ ജയിച്ചത് സ്വതന്ത്രരാണ്. ഇന്ന് രാത്രിതന്നെ അന്തിമ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നു.

04-May-2021