തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില വർദ്ധനവ്

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂട്ടി. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും യഥാക്രമം 17 പൈസയും 20 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്നലെ മുതലാണ് ഇന്ധനവില വര്‍ദ്ധിപ്പിച്ചു തുടങ്ങിയത്. 18 ദിവസത്തിന് ശേഷം ആദ്യമായാണ് ഇന്നലെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 92 രൂപ 74 പൈസയായി. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 87 രൂപ 27 പൈസ നല്‍കണം. കൊച്ചിയില്‍ 90 രൂപ 73 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 85 രൂപ 74 പൈസ നല്‍കണം. കോഴിക്കോട് 91 രൂപ 11 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വാങ്ങാന്‍ 85 രൂപ 74 പൈസ നല്‍കണം.

05-May-2021