ഉമ്മൻ ചാണ്ടി ചെവിക്ക് പിടിച്ച് മുടക്കിയ വിഡി സതീശന്റെ വിവാഹം

ബീനാ സണ്ണി എന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തക ഫേസ്ബുക്കില്‍ സംസ്ഥാന പ്രതിപക്ഷ നേതാവിനെതിരായി ചെയ്ത പോസ്റ്റ്‌ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഏതാനും നാളുകൾക്ക് മുമ്പ് തലസ്ഥാനത്തെ ചില മാധ്യമ പ്രവർത്തകർക്കും രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ ചിലർക്കും ഒരു വിവാഹ ക്ഷണം ലഭിച്ചിരുന്നു.
മനോരമ ന്യൂസിൽ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആയ ഒരു മാധ്യമ പ്രവർത്തകയായിരുന്നൂ ക്ഷണിതാവ്.
അന്നത്തെ യൂഡിഎഫ് എംഎൽഎയും ഇന്നത്തെ പ്രതിപക്ഷ നേതാവുമായ ശ്രീമാൻ വി ഡി സതീശൻ ആയിരുന്നു പ്രതിശ്രുത വരൻ.
ആദർശധീരനായ, യുവത്വത്തിന്റെ പ്രതീകമായ, തലമുറ മാറ്റത്തിന്റെ ഐക്കണായ.... ഇതെല്ലാമായ പ്രതിപക്ഷ നേതാവ് നിലവിൽ ഔദ്യോഗികമായുള്ള ഭാര്യയുമായി ഡൈവോഴ്സിന് ശ്രമിച്ചാണ് ഈ വിവാഹത്തിന് മുൻ കൈയ്യെടുത്തത്.
നിയമപ്രകാരമുള്ള ഭാര്യ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിവരം ധരിപ്പിക്കുകയും അങ്ങിനെ ഉമ്മൻ ചാണ്ടി നിലവിലെ പ്രതിപക്ഷ നേതാവിന്റെ ചെവിക്ക് പിടിക്കുകയും, പിന്നീട് ആ വിവാഹം മുടങ്ങി പോവുകയും ആണ് ഉണ്ടായത്. ഈ കഥ തലസ്ഥാനത്തെ പലർക്കും അറിയാം.
ഇപ്പോഴും പ്രതിപക്ഷ നേതാവ് ഈ മാധ്യമ പ്രവർത്തകയുടെ വീട്ടിലെ നിത്യ സന്ദർശകനാണ്. ഇദ്ദേഹം തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്ന ദിവസങ്ങളിൽ പലതിലും ഈ മാധ്യമ പ്രവർത്തക തനിച്ച് താമസിക്കുന്ന വീടാണ് പ്ര.പക്ഷ നേതാവിന്റേയും ക്യാമ്പ് ഓഫീസ്.
ഇത്രയും വായിച്ചപ്പോൾ അയ്യേ, സദാചാര പോലീസിംഗ്, മറ്റുള്ളവരുടെ വ്യക്തിഗത കാര്യങ്ങളിൽ ഇടപെടുന്നൂ, സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കുന്നൂ, ചീഞ്ഞ രാഷ്ട്രീയ ആരോപണം എന്നൊക്കെ നിങ്ങടെ മനസ്സിൽ തോന്നിയില്ലേ?
എന്നാൽ ഒരിക്കലും അങ്ങനെ അല്ല. മുകളിൽ പറഞ്ഞ സംഭവങ്ങൾ എല്ലാം ആ പറഞ്ഞ വ്യക്തികളുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യങ്ങളാണ്. 100% എഗ്രീഡ്. അവരവരുടെ ഇച്ഛക്ക് അനുസൃതമായി ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഇവർക്കുമുണ്ട്. ഈ അവകാശം ഇല്ലാത്തത് സിപിഎം- ഇടതുപക്ഷ നേതാക്കൾക്ക് മാത്രമാണ്.
പക്ഷേ,
ഒരു പൊതു പ്രവവത്തകൻ ഇത്തരം ഒരു ജീവിതം നയിക്കുമ്പോൾ, പൊതുജന സമക്ഷം ചില കാര്യങ്ങൾ തുറന്ന് പറയേണ്ടി വരുന്ന അവസരത്തിൽ, അവർ നടത്തുന്ന ചില രാഷ്ട്രീയ ആഭാസത്തരങ്ങൾ തുറന്ന് കാണിക്കേണ്ടി വരുമ്പോൾ സ്വാഭാവീകമായും ഇത്തരം ചില കാര്യങ്ങളും തുറന്ന് പറയേണ്ടി വരും. എന്നാൽ മാത്രമേ കേൾക്കുന്നവർക്ക് കാര്യങ്ങൾ വ്യക്തമാകൂ. അതിനാൽ മാത്രമാണ് മുകളിൽ പറഞ്ഞ കാര്യങ്ങൾ ഇവിടെ തുറന്ന് പറയേണ്ടി വന്നത്‌.
ഇനി കാര്യത്തിലേക്ക് വരാം.
മുകളിൽ പറഞ്ഞ മനോരമയിലെ സീനിയർ മാധ്യമ പ്രവർത്തകയാണ് ഇന്നലെ പറഞ്ഞ സീജി കടക്കലിന്റെ പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറി ആയുള്ള നിയമനത്തിന് പിന്നിൽ. വി ഡി സതീശൻ പ്രതിപക്ഷ നേതാവായി നിയമിതനാകും എന്ന വാർത്തയും എങ്ങനെ ഇവരുടെ മനസാക്ഷിപ്പുകാരൻ കൂടിയായ സീജി ബ്രേക്ക് ചെയ്തു എന്ന വഴി എല്ലാവർക്കും വ്യക്തമായി കാണുമല്ലോ....
ഇതൊന്നും അല്ല ഇവിടത്തെ വിഷയങ്ങൾ...
മുകളിൽ പറഞ്ഞ മനോരമ ന്യൂസ് സീനിയർ കറസ്പോണ്ടന്റിന്റെ നേതൃത്വത്തിലാണ്, പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശാനുസരണം തലസ്ഥാനം കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ വാർത്തകൾ രൂപം പ്രാപിക്കുന്നത്.
സതീശന്റെ തലയിലുദിക്കുന്ന ആരോപണങ്ങൾ ഈ മാധ്യമ പ്രവർത്തക ഒറ്റയ്ക്ക് വിചാരിച്ചാൽ വ്യാപകമായി പല മാധ്യമങ്ങളിലും ഒരേ സമയം നൽകാൻ കഴിയുമോ?
ഇല്ല.... അത് ഉറപ്പുള്ള കാര്യമാണ്.
തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റ് ചില സീനിയർ വനിതാ-പുരുഷ മാധ്യമ പ്രവർത്തകരും ഈ ശൃഖലയുടെ കണ്ണികളാണ്....
ആരാണവർ?
പറയാം... വെയിറ്റ്...

https://www.facebook.com/beena.sunny.52/posts/4272353689498027

15-Aug-2021