അഖിലേന്ത്യ കിസാന്‍ സഭ യുപി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നു. പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് യു.പി പൊലീസ്. കര്‍ഷകരുടെ കൊലപാതകത്തില്‍ പ്രതിഷേിച്ച് അഖിലേന്ത്യ കിസാന്‍ സഭ യുപി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കിസാന്‍ സഭ നേതാവ് പി.കൃഷ്ണപ്രസാദിനെ മര്‍ദിച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്.

വാഹനത്തില്‍ നിന്ന് വീണ കൃഷ്ണപ്രസാദിന് നേരെ വീണ്ടും പൊലീസ് ബലം പ്രയോഗിച്ചു. പൊലീസ് ബാരിക്കേഡ് മറികടന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്.

കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഷ്ട്രീയ നേതാക്കളെ യു.പി പൊലീസ് തടയുകയാണ്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയേയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനേയും പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്. പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

04-Oct-2021

ന്യൂസ് മുന്‍ലക്കങ്ങളില്‍

More