മുതലാളിത്തം ലോകത്ത് വാക്‌സിന്‍ അസമത്വം സൃഷ്ടിച്ചതിന് ബദലായി നിന്നത് ഇടതുപക്ഷം: കോടിയേരി ബാലകൃഷ്ണന്‍
അഡ്മിൻ
മുതലാളിത്തം ലോകത്ത് വാക്‌സിന്‍ അസമത്വം സൃഷ്ടിച്ചതിന് ബദലായി നിന്നത് ഇടതുപക്ഷം സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്ന് അല്ല മൊതലാളിത്ത രാജ്യങ്ങള്‍ ചെയ്തത്.ചൈന 100ല്‍ അധികം രാജ്യങ്ങള്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കി. ചൈന ലോകവ്യാപനമായി ഇടപെട്ടു, വാക്‌സിന്‍ ക്ഷാമമുള്ള രാജ്യങ്ങള്‍ക്ക് നല്‍കി.
ആഗോള സമ്പദ്ഘടന തകര്‍ന്നു. 4.7 കോടി സ്ത്രീകള്‍ ദാരിദ്യത്തിലേക്ക് നീക്കി. പട്ടിണി മരണവും സംഭവിച്ചു.ചൈനീസ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി 100 വാര്‍ഷികം കടന്നപ്പോള്‍ 85 കോടി ദരിദ്രര്‍ ഉണ്ടായിരുന്നു, അവരെ ദാരിദ്രത്തില്‍ നിന്ന് മോചിപ്പിച്ചു. 9.5 കോടി അംഗങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ട്.
അതില്‍ 8 ലക്ഷത്തിലധികം പാര്‍ട്ടി മെമ്പര്‍മാര്‍ യഥാര്‍ത്ഥ ദാരിദ്ര്യത്തെ കണ്ടെത്തി അവരെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിച്ചു.ലോകത്തിന്റെ പാല ഭാഗത്തും ഇടതുപക്ഷ, കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ മുന്നേറ്റം നടത്തുന്നു. ഇസ്ലാമിക മത മൗലിക വാദികളെ അമേരിക്ക ശക്തിപെടുത്തുന്നു. കോണ്‍ഗ്രസ് ബിജെപി രാഷ്ട്രീയ നയം സ്വീകരിക്കുന്നതില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പങ്കില്ല.ചില മാധ്യങ്ങള്‍ പാര്‍ട്ടിയില്‍ തര്‍ക്കമാണ് എന്ന് വരുത്തി തീര്‍ക്കുന്നു. അതില്‍ യാതൊരു അടിസ്ഥാനവുമില്ല. മോദി സര്‍ക്കാര്‍ വന്നതിന് ശേഷം രാജ്യത്തെ തീവ്ര വലതു പക്ഷമാക്കി മാറ്റി.
നൂന പക്ഷ വിരുദ്ധ നയമാണ് മോദി സര്‍ക്കാരിന്റേത്. വര്‍ഗീയ ശക്തികളും കോര്‍പ്പറേറ്റ് ശക്തികളുമാണ് രാജ്യം ഭരിക്കുന്നത്. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പരാജയപെട്ടു.എന്നാല്‍ വ്യക്തമായ അജണ്ട ഇടതുപക്ഷത്തിനുണ്ട്.രാജ്യം തന്നെ മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരും തൊഴിലാളികളും മോദി സര്‍ക്കാരിനെ മുട്ട് കുത്തിച്ചു. എല്ലാം അതിജീവിച്ച് കര്‍ഷകര്‍ വിജയിച്ചു.
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതായും ജനാധിപത്യത്തിന് യാതൊരു വില നല്‍കാതെയുള്ള ഭരണമാണ് മോദി സര്‍ക്കാരിന്‍റേതെന്നും കോടിയേരി പറഞ്ഞു.ബിജെപി സര്‍ക്കാരിനെ പ്രതിരോധിക്കാനുള്ള ശക്തി ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഭിന്നിച്ചു നില്‍ക്കുന്നു.എന്നാല്‍, പ്രാദേശിക ശക്തികളും മത നിരപേക്ഷ ശക്തികളും ഒന്നിച്ച് നിന്നാല്‍ ബിജെപി യെ തോല്‍പ്പിക്കാന്‍ കഴിയും. 60 ശതമാനം ഭിന്നിച്ചു നില്‍ക്കുമ്പോള്‍ 40 ശതമാനം രാജ്യം ഭരിക്കുന്നു.പ്രതീക്ഷയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍. തുടര്‍ഭരണം കിട്ടിയത് ചരിത്രമാണ്. എന്നാല്‍, പ്രാദേശിക ശക്തികളും മതനിരപേക്ഷ ശക്തികളും ഒന്നിച്ച് നിന്നാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
24-Nov-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ