കണ്ണൂരിലെ കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓർമ്മകൾക്ക് അഭിവാദ്യങ്ങളുമായി സിപിഎം നേതാവ്എംഎ ബേബി. തന്റെ സോഷ്യൽ മീഡിയാ കുറിപ്പിൽ വിദ്യാഭ്യാസത്തിൻറെ കമ്പോളവൽക്കരണത്തിനെതിരായുള്ള പോരാട്ടത്തിൽ കൂത്തുപറമ്പിന്റെ വിരിമാറിൽ പിടഞ്ഞുവീണ ധീര രക്തസാക്ഷികളായ സഖാക്കളുടെ ഓർമ്മകൾക്ക് 27 വർഷം എന്ന് അദ്ദേഹം എഴുതി.
സഖാവ് റോഷനും ബാബുവും ഷിബുലാലും രാജീവനും മധുവും പോരാട്ടഭൂമിയിൽ ജീവൻ വെടിഞ്ഞ അനശ്വര രക്തസാക്ഷികൾ.ജീവിക്കുന്ന രക്തസാക്ഷിയായി സഖാവ് പുഷ്പനും.ആ രണധീരരുടെ ജ്വലിക്കുന്ന സ്മരണക്കു മുന്നിൽ അഭിവാദ്യങ്ങളുടെ ചുവന്നപൂക്കൾ അർപ്പിക്കുന്നതായി എംഎ ബേബി പറഞ്ഞു.
1994 നവംബർ 25നു കൂത്തുപറമ്പിൽ വച്ചുണ്ടായ പോലീസ് വെടിവെപ്പിൽ അഞ്ചു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊല്ലപെട്ടു . ഈ സംഭവമാണ് കൂത്തുപറമ്പ് വെടിവെപ്പ് എന്നറിയപ്പെടുന്നത്. അന്ന് സഹകരണമന്ത്രിയായിരുന്ന എം.വി. രാഘവന്റെ യോഗത്തിനിടെ ഉണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്. കെ.കെ. രാജീവൻ, കെ. ബാബു, മധു, കെ.വി. റോഷൻ, ഷിബുലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. പുഷ്പൻ എന്നയാൾക്ക് പരിക്കേൽക്കുകയുണ്ടായി.