മലപ്പുറം എ.ടി.എം തട്ടിപ്പ്; മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും അറസ്റ്റിൽ

എ.ടി.എമ്മിലേക്ക് നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപിച്ച പണം തട്ടിയെടുത്ത കേസിൽ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും അറസ്റ്റിൽ. മലപ്പുറം ഊരകം ഗ്രാമപഞ്ചായത്ത് അംഗമായ ഷിബു എൻ.ടിയാണ് അറസ്റ്റിലായത്. ഷിബു ഉൾപ്പെടെ നാലു പേരാണ് കേസിലെ പ്രതികൾ. എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കുന്നതിനായി കരാറെടുത്ത സ്വകാര്യ ഏജന്‍സി ജീവനക്കാരാണ് ഇവര്‍.

എ.ടി.എമ്മുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച 1,59,82,000 രൂപയാണ് ഇവർ തട്ടിയെടുത്തത്. കഴിഞ്ഞ നാലു വര്‍ഷത്തോളമായി പ്രതികള്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംശയം തോന്നിയതിനാല്‍ ഏജന്‍സി തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേണത്തിലാണ് നാലുപേര്‍ പിടിയിലായത്.

25-Nov-2021