സിപിഎമ്മിന്റെ 14 ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും

സിപിഎമ്മിന്റെ 14 ജില്ല സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. സംസ്ഥാനത്തുനിന്നുള്ള നാല് പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി എന്നിവരാവും ജില്ല സമ്മേളങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

പി.ബി അംഗങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ വിവിധ ടീമിനെ ഇതിനായി നിശ്ചയിച്ചു. ഓരോ സെക്രട്ടേറിയറ്റംഗവും നാലോ അഞ്ചോ ജില്ലകളില്‍ പങ്കെടുക്കുന്ന വിധമാണ് ഷെഡ്യൂള്‍. മന്ത്രിസ്ഥാനം വേണമെന്ന എല്‍.ജെ.ഡി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം സി.പി.എം നേതൃത്വം പൂര്‍ണമായി തള്ളി.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ എല്‍.ജെ.ഡി തന്നെ പരിഹരിക്കണമെന്ന നിലപാടാണ് നേതാക്കള്‍ക്ക്. സോഷ്യലിസ്റ്റ് പാര്‍ട്ടികളായ എല്‍.ജെ.ഡി, ജെ.ഡി(എസ്) ലയനം അനിവാര്യമാണെന്ന വികാരവും നേതൃത്വം പങ്കുവെക്കുന്നു.

26-Nov-2021