മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച് മുഖ്യമന്ത്രി
അഡ്മിൻ
ആലുവയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വീണിന്റെ പിതാവുമായി ഫോണിൽ സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മാതാപിതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി.
മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്. മോഫിയയുടെ രക്ഷിതാക്കളോട് മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചതായി മന്ത്രി പി രാജീവ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ ആശ്വാസമുണ്ടെന്നാണ് മോഫിയയുടെ അച്ഛൻ ദിൽഷാദ് പറഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. എന്ത് പരാതിയുണ്ടെങ്കിയും നേരിട്ട് വിളിയ്ക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
മോഫിയയുടെ അമ്മയും മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു. ഗാർഹിക പീഡന പരാതിയിൽ കേസ് എടുക്കുന്നതിൽ സി.ഐ സി എൽ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.