മേഘാലയയിലെ കോണ്‍ഗ്രസ് – തൃണമൂല്‍ കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷം

മേഘാലയില്‍ 12 എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് – തൃണമൂല്‍ കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാകുന്നു. അഭിഷേക് ബാനര്‍ജിയെ ഇഡി വിളിപ്പിച്ചതിന് പിന്നാലെയാണ് മമതക്ക് മാറ്റം ഉണ്ടായതെന്ന് കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ബിജെപിക്കെതിരെ ഒന്നിച്ച് പോരാടമെന്ന് മുന്‍പ് സോണിയക്ക് മമത കത്തെഴുതിയിരുന്നു. ഇനി മമത സോണിയയെ കാണുകയാണെങ്കില്‍ മോദി ദേഷ്യപ്പെടുമെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു.

മേഘാലയയിലെ ഇപ്പോഴത്തെ പ്രതിസന്ധി കോണ്‍ഗ്രസ് കപ്പല്‍ മുങ്ങുന്നത് കൊണ്ടല്ലെന്നും അടുത്തുള്ള ആഡംബര കപ്പലില്‍ കയറാന്‍ കൊതിച്ചാണ് എലികള്‍ പോകുന്നതെന്നും കോണ്‍ഗ്രസ് നേതാവ് നിതിന്‍ റാവത്ത് പ്രതികരിച്ചു.

26-Nov-2021