അച്ചടക്ക ലംഘനം; മമ്പറം ദിവാകരനെ കോൺഗ്രസ് പുറത്താക്കി

കോൺഗ്രസ് നേതാവും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനുമായ മമ്പറം ദിവാകരനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു.

ഹോസ്പിറ്റൽ സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ഡിസിസി അംഗീകരിച്ച കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി പാർട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദൽ പാനലിൽ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരൻ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു.

ഇപ്പോഴത്തെ കെപിസിസി പ്രസിധന്റ് കെ സുധാകരനെതിരെ നേരത്തെ പരസ്യമായി മമ്പറം ദിവാകരൻ രംഗത്തെത്തിയിരുന്നു.

28-Nov-2021