ഒ​മി​ക്രോ​ണ്‍ ആശങ്ക; സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ക്രമീകരണം

ഒ​മി​ക്രോ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി സ്വീ​ക​രി​ക്കാ​ൻ സംസ്ഥാനത്ത് ആ​രോ​ഗ്യ​വ​കു​പ്പിന്റെ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന്​ എ​ത്തു​ന്ന​വ​രി​ല്‍ പോ​സി​റ്റി​വാ​കു​ന്ന​വ​രെ ആ​ശു​പ​ത്രി​ക​ളി​ലെ പ്ര​ത്യേ​ക വാ​ര്‍ഡി​ലേ​ക്കും റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന്​ വ​രു​ന്ന​വ​രി​ല്‍ നെ​ഗ​റ്റി​വാ​കു​ന്ന​വ​രെ ഹോം ​ക്വാ​റ​ൻ​റീ​നി​ലേ​ക്കും മാ​റ്റാ​നാ​ണ്​ തീ​രു​മാ​നം.

നേ​ര​ത്തേ രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്തു​ക​യും വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യും രോ​ഗ​വ്യാ​പ​നം ത​ട​യു​ക​യു​ക​യു​മാ​ണ് ല​ക്ഷ്യം. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ക്കും ആ​രോ​ഗ്യ​നി​ല വി​ല​യി​രു​ത്താ​നും കി​യോ​സ്‌​കു​ക​ള്‍ സ്ഥാ​പി​ച്ചു.

ഗ​ര്‍ഭി​ണി​ക​ള്‍, പ്ര​സ​വം ക​ഴി​ഞ്ഞ അ​മ്മ​മാ​രും കു​ഞ്ഞു​ങ്ങ​ളും, 10 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, മ​റ്റ് ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍, വ​യോ​ജ​ന​ങ്ങ​ള്‍, ഇ​വ​രു​മാ​യി വ​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ക്ക് പ​രി​ശോ​ധ​ന​ക്ക്​ മു​ന്‍ഗ​ണ​ന ന​ല്‍കും. രോ​ഗ​ബാ​ധി​ത​രെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ ആം​ബു​ല​ന്‍സി​ന്‍ പ്ര​ത്യേ​ക വാ​ര്‍ഡു​ക​ളി​ല്‍ എ​ത്തി​ക്കും

04-Dec-2021