കേരളത്തിൽ പുതുതായി 72 പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി അനുവദിച്ചു: മന്ത്രി വി. ശിവന്‍കുട്ടി
അഡ്മിൻ
കേരളത്തിൽ പുതുതായി 72 പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി അനുവദിച്ചു എന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.ഡിസംബര്‍ 13 മുതല്‍ കുട്ടികള്‍ യൂണിഫോം ധരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കും സ്കൂളിലെത്താമെന്നും മന്ത്രി പറഞ്ഞു. സ്പെഷല്‍ സ്കൂളുകള്‍ എട്ടാം തിയതി തുറക്കും.
കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സീനേഷന് പ്രാധാന്യം നല്‍കുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കോവിഡ്-19 വാക്സീന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്സീന്‍ സ്വീകരിക്കാത്തത്. ഇവരില്‍ 1066 പേര്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ അധ്യാപകരാണ്.
ഈ വിഭാഗത്തിലെ 189 അനധ്യാപകരും വാക്സീന്‍ എടുത്തിട്ടില്ല. ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ 200 പേരും അനധ്യാപകരില്‍ 23 പേരും വാക്സീനെടുത്തിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.