ഒമിക്രോണ്‍ ഭീതി പരത്തി; കോഴിക്കോട് ഡിഎംഒയോട് ആരോഗ്യമന്ത്രി വിശദീകരണം തേടി

ഒമിക്രോണ്‍ ഭീതി പരത്തിയതിന് കോഴിക്കോട് ഡിഎംഒയോട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിശദീകരണം തേടി. ഡോ ഉമര്‍ ഫാറുഖിനാണ് കാരണം കാണിക്കല്‍ നോട്ടീസയച്ചത്. കോഴിക്കോട് സ്വദേശിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചതില്‍ വാര്‍ത്താസമ്മേളനം വിളിച്ച സാഹചര്യം വിശദീകരിക്കണമെന്നാണ് നിര്‍ദേശം. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം.

യുകെയില്‍ നിന്നെത്തിയ ആരോഗ്യപ്രവര്‍ത്തകനും അമ്മയ്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഇയാളുടെ സ്രവം ഒമിക്രോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന വിവരം ഡിഎംഒ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

04-Dec-2021