കെ. സുധാകരനെതിരെ ആരോപണങ്ങളുമായി മമ്പറം ദിവാകരൻ. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പിടിച്ചെടുക്കാൻ കെ. സുധാകരൻ ഗുണ്ടകളെ ഇറക്കുകയാണെന്ന് മമ്പറം ദിവാകരൻ പറഞ്ഞു. 'കെപിസിസിക്ക് ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ ഒരു അവകാശവും ഇല്ല. തെരഞ്ഞെടുപ്പിൽ സുധാകരന്റെ രാഷ്ട്രീയ പരാജയപ്പെടും. തന്നെ തകർക്കാനാണ് കോൺഗ്രസ് പാനലിനെ ഇറക്കിയത്.
ശിഷ്യനെ മുൻനിർത്തി പിൻ സീറ്റ് ഡ്രൈവിങിനാണ് സുധാകരൻ ശ്രമിക്കുന്നത്.' എഐസിസി കമ്മിറ്റിയുണ്ടാക്കിയാൽ അംഗീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കിയതിനു പിന്നിൽ സുധാകരന്റെ വ്യക്തിവൈരാഗ്യം മാത്രമാണെന്ന് മമ്പറം ദിവാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കെ.പി.സി.സി പ്രസിഡന്റെന്നത് മഹത്തായ പദവിയാണെന്നും കെ. സുധാകരൻ പ്രസിഡന്റാകാതിരിക്കാൻ താൻ ശ്രമിച്ചിരുന്നെന്നും മമ്പറം ദിവാകരൻ പറഞ്ഞിരുന്നു. എന്നാൽ സുധാകരൻ പ്രസിഡന്റായശേഷം താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും താൻ ഇനി വായതുറന്നാൽ സുധാകരന് താങ്ങാനാകില്ലെന്നും ദിവാകരൻ പറഞ്ഞിരുന്നു.