മുല്ലപ്പെരിയാർ: കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്കെതിരെ എം എം മണി

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്കെതിരെ എം എല്‍ എ എം എം മണി. കോണ്‍ഗ്രസുകാര്‍ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ട് ചെയ്യേണ്ടത് ഒന്നും ചെയ്തില്ല. ഇപ്പോള്‍ സമരമിരിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വീട്ടില്‍ പോയിരുന്ന് സമരം ചെയ്താല്‍ മതിയെന്നും എം.എം മണി വിമർശിച്ചു.

വിഡി സതീശന്‍ ആത്മാര്‍ത്ഥതയില്ലാത്ത ആളാണെന്നും മണി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാട് അനുകൂല നിലപാടാണ് എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്നും ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഡാം തുറക്കുന്നത് ശുദ്ധ മര്യാദകേടാണെന്നും മണി പറഞ്ഞു. അതേസമയം, മുല്ലപ്പെരിയാര്‍ ഡാം ജല ബോംബാണെന്നും ഡാം അപകടാവസ്ഥയിലാണെന്നും നേരത്തെ എം.എം മണി പറഞ്ഞിരുന്നു.

06-Dec-2021