കെ റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് തന്നെ
അഡ്മിൻ
കെ റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. ഇതിന്റെ ഭാഗമായി റെയില്‍വേ ഭൂമിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിയ്ക്കായി ഏറ്റെടുക്കുന്നത്.
റെയില്‍വേയും കെ റെയിലും സംയുക്ത പരിശോധന നടത്തിയ ശേഷമാകും അതിരടയാള കല്ലുകള്‍ സ്ഥാപിക്കുക. റെയില്‍വേ ഭൂമിയിലൂടെ പോകുന്ന ലൈനിന്റെ അലൈന്‍മെന്റാണ് സംയുക്തപരിശോധന നടത്തുന്നത്. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ്മയും ചീഫ് സെക്രട്ടറിയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നടപടികള്‍ വേഗത്തിലായത്.
പദ്ധതിക്കായി ഏറ്റെടുക്കേണ്ട 185 ഹെക്ടർ ഭൂമി റെയിൽവേയുടെ വിഹിതമായി കണക്കാകും. തിരുവനന്തപുരം മുതൽ കാസർകോട് വരെ 530 കിലോ മീറ്റർ നീളത്തിലാണ് പാത. 11 ജില്ലകളിലൂടെയാണ് പാത കടന്ന് പോകുന്നത്. ഇതിൽ തിരുവന്തപുരം കൊല്ലം എറണാകുളം തൃശൂർ കണ്ണൂർ കാസർകോട് ജില്ലകളിൽ ഇപ്പോൾ അതിരടയാളകല്ലിടൽ നടക്കുന്നുണ്ട്.