സംസ്ഥാനത്തെ ട്രഷറി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും: മന്ത്രി കെ എന്‍ ബാലഗോപാല്‍
അഡ്മിൻ
കേരളത്തിലെ ട്രഷറി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍.ട്രഷറികളിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും പ്രവര്‍ത്തനങ്ങള്‍ പരാതി രഹിതമാക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.കോഴിക്കോട് പുതിയറയിലെ നവീകരിച്ച സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി 120 കോടിയോളം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ട്രഷറി നവീകരണവുമായി നടന്നുകൊണ്ടിരിക്കുന്നത്.ട്രഷറികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ട്രഷറി മേഖലയില്‍ വലിയൊരു കുതിച്ചുചാട്ടമുണ്ടാവും. കേരളത്തിലെ ട്രഷറി സംവിധാനം ഇന്ത്യക്കാകെ തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.താലൂക്ക് ഓഫീസിന്റെ ഉപയോഗത്തിലുണ്ടായിരുന്ന 100 ചതുരശ്ര മീറ്ററോളം വരുന്ന ഹാള്‍ നവീകരിച്ചാണ് പുതിയറ സബ് ട്രഷറിയുടെ നവീകരണ പ്രവൃത്തികള്‍ നടത്തിയത്.
19.40 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്. മേയര്‍ ഡോ. ബീന ഫിലിപ്പ്, ട്രഷറി ഡയറക്ടര്‍ എ എം ജാഫര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ടി സി സുരേഷ്, കൗണ്‍സിലര്‍ പി കെ നാസര്‍, ജില്ലാ ട്രഷറി ഓഫീസര്‍ എ സലീല്‍, ഉദ്യോഗസ്ഥര്‍ പ്രസംഗിച്ചു.