വികെ സനോജിനെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു

ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി വികെ സനോജിനെ തെരഞ്ഞെടുത്തു. സംസ്ഥാന അധ്യക്ഷന്‍ എസ് സതീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റിയാണ് സനോജിനെ തെരഞ്ഞെടുത്തത്.സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കവെയാണ് പുതിയ പദവി സനോജിനെ തേടിയെത്തുന്നത്.

ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റി അംഗം കൂടിയാണ് കണ്ണൂര്‍ സ്വദേശിയായ സനോജ്. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ.എ റഹീം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ചുമതലയേറ്റതോടെയാണ് വികെ സനോജിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

07-Dec-2021