മുല്ലപ്പെരിയാറിൽ നാല് ഷട്ടറുകള്‍ കൂടി തുറന്നു; 3947.55 ഘനയടി ജലം തുറന്നു വിടുന്നു

ജലനിരപ്പ് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നു. പുലര്‍ച്ചെ അഞ്ചേകാലോടെയാണ് നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. നിലവില്‍ അഞ്ച് ഷട്ടറുകള്‍ വഴി സെക്കന്‍ഡില്‍ 3947.55 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

ഇതോടെ പെരിയാര്‍ തീരത്ത് താസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളം ഇന്ന് സുപ്രീം കോടതിയില്‍ ഹരജി നല്‍കും. രാത്രികാലങ്ങളില്‍ ഏകപക്ഷീയമായി ഡാം തുറന്ന് വിടുന്ന തമിഴ്‌നാടിന്റെ നടപടി ചോദ്യം ചെയ്താണ് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നത്.

വെള്ളിയാഴ്ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച ഹരജി പരിഗണിക്കാനിരിക്കവെയാണ് കേരളത്തിന്റെ നീക്കം.

08-Dec-2021