സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിലുണ്ടാകണം: കാനം രാജേന്ദ്രൻ
അഡ്മിൻ
തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തിൽ സർക്കാരും എൽഡിഎഫും കേരത്തിലെ മൂന്നേകാല്‍ കോടി ജനങ്ങളോട് പറയുകയും അവര്‍ അംഗീകരിക്കുകയും ചെയ്ത പദ്ധതിയാണ് സില്‍വര്‍ ലൈന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പുതിയ പദ്ധതി വരുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ സംശയങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്ഭവനു മുന്നില്‍ സി.പി.ഐ സംഘടിപ്പിച്ച കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ വിശദമായി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വിവാദമായ ചില വികസന പ്രവര്‍ത്തനങ്ങള്‍. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിലുണ്ടാകണം.ഇതുസംബന്ധിച്ച് വിശദ പഠനവും വിലയിരുത്തലുകളും നടക്കുകയാണ്.
അതേസമയം, പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷവും ബി.ജെ.പിയും ഒന്നിച്ച് പ്രക്ഷോഭവുമായി മുന്നോട്ടുപോകുകയാണ്.
09-Dec-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More