സംസ്ഥാന പോലീസിൽ ഉന്നതതല അഴിച്ചുപണി

സംസ്ഥാന പോലീസിൽ ഉന്നതതല അഴിച്ചുപണി നടത്തുന്നതിന് മുന്നോടിയായി 9 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റത്തിനുള്ള സെലക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തി. 3 എഡിജിപിമാർക്ക് ഡിജിപിമാരായും 3 ഡിഐജിമാർക്ക് ഐജിമാരായും സ്ഥാനക്കയറ്റം നൽകണമെന്ന പോലീസ് ആസ്ഥാനത്തു നിന്ന് അയച്ച ശുപാർശ പ്രമോഷൻ സമിതി അംഗീകരിച്ചു.

1986 ബാച്ച് കാര്യം നിലവിൽ എഡിജിപിമാരുമായ നിഥിൻ അഗർവാൾ (കേന്ദ്ര ഡെപ്യൂട്ടേഷൻ) എസ് ആനന്ദകൃഷ്ണൻ (എക്സൈസ് കമ്മീഷണർ) കെ പത്മകുമാർ (ആം‍ഡ് ബറ്റാലിയൻ) എന്നിവർക്ക് ആകും ഡിജിപി ഗ്രേഡ് ലഭിക്കുക നിഥിൻ അഗർവാൾ കേന്ദ്രസർവീസിൽ ആയതിനാൽ പ്രെഫോമ സ്ഥാനക്കയറ്റം ആയിരിക്കും നൽകുക.

മികച്ച ട്രാക്ക് റെക്കോർഡുകൾ ഉള്ളവർക്കാണ് ശുപാർശ. അടുത്തമാസം സ്ഥാനക്കയറ്റം ലഭിക്കും. ഒഴിവു ഉണ്ടാകുന്ന മുറയ്ക്ക് നിയമനം നൽകും. ലോകനാഥ് ബെഹ്റ വിരമിച്ചതോടെ ഡിജിപിയുടെ ഒരു എക്സ് കേഡർ തസ്തിക ആണ് ഒഴിവുള്ളത് അതിലേക്ക് ആനന്ദകൃഷ്ണൻ നിയമിക്കും. വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ വിരമിക്കുമ്പോൾ കെ പത്മകുമാറിന് ഡിജിപി തസ്തികയിൽ നിയമനം ആകും.

മൂന്നു വർഷത്തിലധികം സർവീസ് ഉള്ള അദ്ദേഹം സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ പിൻഗാമിയായി വരാനുള്ള സാധ്യതയുണ്ട്. 1997 ബാച്ചിലെ ബൽറാം കുമാർ ഉപാധ്യായ നേരത്തെതന്നെ എഡിജിപി സ്ഥാനക്കയറ്റം നൽകിയിരുന്നു. 2004 ബാച്ചിലെ അനൂപ് കുരുവിള ജോൺ, വിക്രംജിത് സിങ്, പി പ്രകാശ് കെ സേതുരാമൻ എ വി ജോർജ് എന്നിവർക്കാണ് ഐജി മാരായി സ്ഥാനക്കയറ്റത്തിന് ശുപാർശ. തിരുവനന്തപുരം കമ്മീഷണറുടെ തസ്തിക നിലവിൽ ഐജി റാങ്കിലാണ് ആ പദവി എഡിജിപി കമ്മീഷണർ ആക്കാനും ആലോചനയുണ്ട്.

 

11-Dec-2021