കാർഷിക നിയമങ്ങളിൽ കേന്ദ്ര സർക്കാർ മുട്ടുമടക്കിയതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയുടെ അതിർത്തികളിൽ നിന്നും കർഷകർ പ്രക്ഷോഭം അവസാനിപ്പിച്ച് ഇന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങും. വിജയ ദിവസം ആഘോഷിച്ചാകും കർഷകരുടെ മടക്കം.
താത്കാലിക ടെന്റുകളില്‍ ഭൂരിഭാഗം പൊളിച്ചു മാറ്റിക്കഴിഞ്ഞു. വിവിധ വാഹനങ്ങളിലായി ഇന്നലെ തന്നെ സാമഗ്രികള്‍ മാറ്റി തുടങ്ങി. കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് മടങ്ങിയാല്‍ ഉടന്‍ മൂന്ന് അതിര്‍ത്തികളിലെ ബാരിക്കേഡുകള്‍ മാറ്റാന്‍ പൊലീസ് നടപടികള്‍ തുടങ്ങും. നിലവില്‍ അതിര്‍ത്തികളിലെ പൊലീസുകാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഒഴിയാന്‍ ഈ മാസം 15 വരെ ഹരിയാന, യുപി സര്‍ക്കാര്‍ സാവകാശം അനുവദിച്ചിട്ടുണ്ട്.
സമരത്തിനിടെ മരിച്ച കർഷകർക്ക് ഇന്നലെ അതിർത്തികളിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചിരുന്നു.അതേ സമയം താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്നതിൽ അടക്കം കേന്ദ്രം നൽകിയ ഉറപ്പുകളുടെ പുരോഗതി, അടുത്ത മാസം പതിനഞ്ചിന് വിലയിരുത്താനാണ് സംയുക്‌ത കിസാൻ മോർച്ചയുടെ തീരുമാനം.
അതിർത്തിയിലെ ഉപരോധം കർഷകർ അവസാനിപ്പിച്ചെങ്കിലും ലഖിംപൂർ സംഭവവുമായി ബന്ധപ്പെട്ട തുടർ സമര പരിപാടികളിൽ ഉത്തർപ്രദേശിലെ സംയുക്‌ത കിസാൻ മോർച്ച ഘടകം തീരുമാനമെടുക്കും.