മന്ത്രി റിയാസിനെതിരായ അധിക്ഷേപം; ലീഗ് നേതാവിനെതിരേ കേസെടുത്തു
അഡ്മിൻ
മന്ത്രി മുഹമ്മദ് റിയാസിനെതിരെ നടത്തിയ അധിക്ഷേപ പ്രസംഗത്തില്‍ ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ വെള്ളയിൽ പോലീസ് കേസെടുത്തു. പരപ്പനങ്ങാടി സ്വദേശി മുജീബിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
അപകീർത്തിപരമായ പരാമർശം, മതസ്പർധവളർത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ലീഗ് നേതാവിനെതിരേ കേസെടുത്തിരിക്കുന്നത്. മുഹമ്മദ് റിയാസും പിണറായി വിജയന്‍റെ മകള്‍ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചാണ് ലീഗ് നേതാവ് വിവാദ പ്രസ്താവന നടത്തിയത്.
റിയാസിന്‍റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ പ്രസംഗം. മുസ്‌ലിം ലീഗ് കോഴിക്കോട് ബീച്ചില്‍ വെച്ച് നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ വിവാദ പ്രസ്താവന. പ്രസംഗത്തിനിടെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അബ്ദുറഹ്മാന്‍ കല്ലായി അധിക്ഷേ വാക്കുകള്‍ ചൊരിഞ്ഞു. സംഭവം വിവാദമായതോടെ അബ്ദുറഹ്മാൻ കല്ലായി ഖേദപ്രകടനവുമായി രംഗത്തെത്തിയിരുന്നു.