പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. നരേന്ദ്രമോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ഇന്ന് പുര്‍ച്ചെയോടെയാണ് സംഭവം. കുറച്ച് സമയത്തേക്ക് അമ്പരപ്പുണ്ടായെങ്കിലും ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചു.

ബിറ്റ്‌കോയിന്‍ നിയമവിധേയമാക്കിയെന്ന ട്വീറ്റാണ് ഹാക്കര്‍ പോസ്റ്റ് ചെയ്തത്. ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി എന്നായിരുന്നു ഹാക്കർ പോസ്റ്റ് ചെയ്ത വ്യാജസന്ദേശം. "ഇന്ത്യ ഔദ്യോഗികമായി പണമിടപാടുകള്‍ക്ക് ബിറ്റ്കോയിന് അനുമതി നല്‍കി. കൂടാതെ കേന്ദ്രസര്‍ക്കാര്‍ 500 ബിറ്റ്കോയിനുകള്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തെ ജനങ്ങൾക്ക് വിതരണം ചെയ്യും." ഇതായിരുന്നു ട്വീറ്റ്.

ഈ ട്വീറ്റ് പിന്നീട് ട്വിറ്റര്‍ തന്നെ റിമൂവ് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഉടന്‍ തന്നെ ട്വിറ്ററിനെ അറിയിച്ചാണ് വലിയൊരു തെറ്റിദ്ധാരണയില്‍ നിന്ന് മുക്തി നേടിയത്. ഈ അക്കൗണ്ട് ഹാക്ക് ചെയ്തത് ജോണ്‍ വിക്ക് ആണെന്ന മറ്റൊരു ട്വീറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടക്കും

12-Dec-2021