മെഡിക്കല്‍ പിജി ഡോക്ടര്‍മാരുമായി മന്ത്രിവീണ ജോര്‍ജ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തും
അഡ്മിൻ
സമരം നടത്തുന്ന മെഡിക്കല്‍ പിജി ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന്(Dec-14) വീണ്ടും ചര്‍ച്ച നടത്തും.പിജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് വീണ്ടും ഒരു ചര്‍ച്ച നടത്താന്‍ ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്.
4% സ്റ്റൈപ്പന്‍ഡ് വര്‍ദ്ധനവ് നടപ്പാക്കുക, നീറ്റ് പി ജി പ്രവേശന നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുക, കൂടുതല്‍ നോണ്‍ അക്കാദമിക്ക് ജൂനിയര്‍ റെസിഡന്റെ ഡോക്ടര്‍മാരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പിജി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.
ഹൗസ് സര്ജന്മാര്ക്ക് പുറമെ പി ജി അധ്യാപകരും ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിജി ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണച്ച് പണിമുടക്കിയ ഹൗസ് സര്ജന്മാരുമായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നായിരുന്നു ഹൗസ് സര്ജ്ജന്മാരുടെ പ്രധാന ആവശ്യം.
അതേസമയം, ഹൗസ് സര്ജ്ജന്മാര് നടത്തിവന്ന 24 മണിക്കൂര്‍ സൂചന പണിമുടക്ക് ഇന്ന് അവസാനിക്കും. പ്രശ്ന പരിഹാരം ഉണ്ടായിലെങ്കില്‍ തുടര്‍ സമരത്തിലേക്ക് കടക്കുമെന്ന് ഹൗസ് സര്‍ജന്‍സ് അസോസിയേഷന് അറിയിച്ചിട്ടുണ്ട്.