അംഗീകരിച്ച പദ്ധതികള്‍ പോലും ഇപ്പോള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല: കോടിയേരി ബാലകൃഷ്ണൻ
അഡ്മിൻ
കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികളില്‍ സംസ്ഥാനത്തെ അവഗണിക്കുന്നുവെന്ന അഭിപ്രായം എല്‍ഡിഎഫില്‍ പൊതുവായി ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ പല പദ്ധതികളും കേന്ദ്രസര്‍ക്കര്‍ തടസ്സപ്പെടുത്തുന്ന നിലയാണ്.
നേരത്തെ അംഗീകരിച്ച പദ്ധതികള്‍ പോലും ഇപ്പോള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. ശബരിമല വിമാനത്താവളവും കെ റെയിലും ഇതിന് ഉദാഹരണമാണ്.
പ്രഖ്യാപിച്ചത് പോലും കേരളത്തിന് നല്‍കുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ. കോച്ച് ഫാക്ടറിയുടെ കാര്യം ഇതിന് മറ്റൊരു ഉദാഹരണമാണ്. സംസ്ഥാനത്തോടുള്ള ഈ നയം തിരുത്താന്‍ കേന്ദ്രം തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.അതേസമയം മുന്‍ എറണാകുളം ജില്ലാ കമ്മിറ്റി അംഗം പി.എന്‍.ബാലകൃഷ്ണന്‍ പാര്‍ട്ടി വിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്ന് കോടിയേരി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.