സ്ത്രീപക്ഷ നവകേരളത്തിനായുള്ള സംഘടിത മുന്നേറ്റങ്ങളില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഏവരും കൈകോര്‍ക്കണം
അഡ്മിൻ
സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായ അതിശക്തമായ സാമൂഹിക ഇടപെടലായി മാറുമെന്ന് പി കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു.
മാനവവികസനവും സാമൂഹ്യ പുരോഗതിയും കൈവരിച്ച ഒരു സമൂഹത്തിനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉള്‍ക്കൊള്ളാനാവില്ല. അത്തരം മനുഷ്യത്വ നിരാസങ്ങള്‍ക്കെതിരെ നാമെല്ലാവരും നിരന്തരം പോരാടണം. ആ പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം നല്കുന്ന മുന്നേറ്റമാണ് സ്ത്രീപക്ഷ നവകേരളം. നാം ആര്‍ജ്ജിച്ച പുരോഗമന പരിസരങ്ങളെ മലീമസമാക്കുന്ന സ്ത്രീവിരുദ്ധ പ്രവണതകളെ മറികടക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിന് ജനങ്ങളുടെയാകെ പിന്തുണയുണ്ടാകുമെന്നതില് സംശയമില്ലെന്ന് ശ്രീമതി ടീച്ചര്‍ പറഞ്ഞു.
ഡിസംബര്‍ 18 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെ നീണ്ടുനില്‍ക്കുന്ന ഒന്നാംഘട്ട ക്യാമ്പയിനിനും തുടര്‍പരിപാടികള്‍ക്കും എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് സ്ത്രീപക്ഷ നവകേരളത്തിനായുള്ള സമൂഹത്തിന്റെ സംഘടിത മുന്നേറ്റങ്ങളില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഏവരും കൈകോര്‍ക്കണമെന്ന് ശ്രീമതി ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.