ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗിൽ ആവേശിച്ചിരിക്കുകയാണ്: കോടിയേരി ബാലകൃഷ്ണൻ
അഡ്മിൻ
കേരളത്തിലെ മുസ്ലിം ലീഗിനെ മുഹമ്മദലി ജിന്നയുടെ മുസ്ലിം ലീഗിനോട് ഉപമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജിന്നയുടെ ലീഗിന്റെ അക്രമശൈലി ഇന്ന് കേരളത്തിൽ പിന്തുടരുകയാണ് മുസ്ലിം ലീഗ്.
ഇസ്ലാമിക രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗിൽ ആവേശിച്ചിരിക്കുകയാണെന്നും കോടിയേരി സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചു. മുഹമ്മദലി ജിന്നയുടെ മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാരായി മുസ്ലിം ലീഗ് നേതാക്കൾ മാറിയിരിക്കുകയാണ്.
1946ൽ ബംഗാളിനെ വർഗീയ ലഹളയിലേക്ക് നയിച്ചത് ലീഗാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്ലിം മാതൃരാജ്യമെന്ന മുദ്രാവാക്യമായിരുന്നു ജിന്നയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിയത്. ബംഗാളില്‍ സായുധരായ മുസ്ലിം യുവാക്കള്‍ അക്രമസമരത്തിന് ഇറങ്ങിയപ്പോള്‍ 1946ല്‍ ലീഗ് പ്രതിനിധിയായ ബംഗാള്‍ മുഖ്യമന്ത്രി സുഹ്രാവര്‍ദി അക്രമം അമര്‍ച്ച ചെയ്യാന്‍ ഇടപെട്ടില്ല. ജിന്ന ലീഗ് ഉയര്‍ത്തിയ തീവ്ര വര്‍ഗീയതയുടെ പാതയാണ് കേരളത്തില്‍ ഇപ്പോള്‍ ലീഗ് സ്വീകരിക്കുന്നത്. ന്നത്തെ അക്രമശൈലി മറ്റൊരു രൂപത്തിൽ കേരളത്തിൽ അരങ്ങേറുന്നതിനാണ് മുസ്ലിം ലീഗ് കോഴിക്കോട്ട് പ്രകോപനപരമായ റാലി നടത്തുകയും അതിൽ പച്ചയായി വർഗീയത വിളമ്പുകയും ചെയ്തത്.
വഖഫ് ബോര്‍ഡിന്റെ നിയന്ത്രണവും നേതൃത്വവും നീണ്ടകാലം കൈയാളിയത് മുസ്ലിം ലീഗിന് ആയിരുന്നു. ഈ കാലത്ത് വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളും ഉണ്ടായിട്ടുണ്ടെന്ന് ഭരണഘടനാ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലുള്ള അന്വേഷണത്തെയും നിയമനടപടിയെയും വിലക്കാനാണ് മുസ്ലിം ലീഗിന്റെ സമര കോലാഹലം. അതിനുവേണ്ടി വിഭജനകാല മുസ്ലിം ലീഗിന്റെയും ഇപ്പോഴത്തെ ജമാഅത്തെ ഇസ്ലാമിയുടെയും രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാരായി മുസ്ലിം ലീഗ് നേതാക്കള്‍ മാറി.
മുഖ്യമന്ത്രിയുടെ അച്ഛന് പറയുക, അദ്ദേഹത്തിന്റെ മക്കളെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുക തുടങ്ങിയ നടപടികള്‍ രാഷ്ട്രീയ മുല്യ ശോഷണത്തിന് ഉദാഹരണമാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിലെ ഒരു നേതാവും ലീഗിനെ തള്ളിപ്പറയാനോ തിരുത്തിക്കാനോ കമാ എന്നൊരക്ഷരം പറഞ്ഞിട്ടില്ല. അത് സംസ്ഥാന കോണ്‍ഗ്രസ് അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെയും സാംസ്കാരിക ച്യുതിയുടെയും തെളിവാണ്. ഇതോ വിഷയത്തിന്റെ തന്നെ മറുപുറമാണ് രാഹുല്‍ ഗാന്ധിയുടെ ഹിന്ദുരാജ്യ പ്രഖ്യാപനത്തിനു മുന്നില്‍ മൗനംപാലിക്കുന്ന മുസ്ലിം ലീഗിന്റെ ഗതികേടെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു.
17-Dec-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ