കേന്ദ്രസർക്കാർ വിവാഹ പ്രായം കൂട്ടുന്നത് സദുദ്ദേശപരമല്ല: എളമരം കരീം എം പി
അഡ്മിൻ
രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം . സ്ത്രീ ശാക്തീകരണമെന്ന പേരില്‍ ബിജെപി( കൊണ്ടുവരുന്ന നിയമനിര്‍മാണം സദുദ്ദേശപരമല്ലെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം എളമരം കരീം എം.പി പറഞ്ഞു. സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴില്‍, പോഷകാഹാരം എന്നീ അവശ്യകാര്യങ്ങള്‍ ഉറപ്പു വരുത്തുന്നതില്‍ ദയനീയമായി പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാര്‍, വിവാദങ്ങളുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് എളമരം കരീം ആരോപിച്ചു.
ആരോടും കൂടിയാലോചനകള്‍ നടത്താതെയാണ് ഈ തീരുമാനം. നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അത് സാമൂഹിക സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ലോകത്ത് എവിടെയുമില്ലാത്ത മാതൃകയാണിതെന്ന് എളമരം കരീം പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിഭജനത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സിപിഐ എം ഈ നിയമത്തെ ശക്തമായി എതിര്‍ക്കുന്നു. ഈ നിയമം രാജ്യസുരക്ഷയ്‌ക്കോ സ്ത്രീസുരക്ഷയ്‌ക്കോ വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.