മയക്കുമരുന്ന് കണ്ടെടുക്കുന്ന കേസുകളിൽ പാരിതോഷികം

സംസ്ഥാനത്ത് കണ്ടെടുക്കുന്ന വലിയ തോതിലുള്ള മയക്കുമരുന്ന് കേസുകളിൽ റിവാർഡ് ലഭ്യമാക്കുന്നതിന് സംസ്ഥാനതല റിവാർഡ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

ഒരു കേസിൽ, ഒരു ഉദ്യോഗസ്ഥന് പരമാവധി 30,000 രൂപ വരെയും, വിവരം നൽകുന്ന ആൾക്ക് പരമാവധി 60,000 രൂപ വരെയും ക്യാഷ് റിവാർഡ് ലഭ്യമാക്കുന്നതിന് ജോയിന്റ് സെക്രട്ടറി പദവിയിലുള്ള ഒരു സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെട്ട ഏകാംഗ കമ്മിറ്റിയും, ഒരു കേസിൽ ഒരു ഉദ്യോഗസ്ഥന് മുപ്പതിനായിരം രൂപയ്ക്ക് മുകളിൽ ഒരു ലക്ഷം രൂപ വരെയും, വിവരം നൽകുന്ന ആൾക്ക് 60,000 രൂപയ്ക്ക് മുകളിൽ രണ്ടു ലക്ഷം രൂപ വരെയും ക്യാഷ് റിവാർഡ് നൽകുന്നതിന് ജോയിന്റ് സെക്രട്ടറി പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനും ഡെപ്യൂട്ടി സെക്രട്ടറി പദവിയിലുള്ള രണ്ട് ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഒരു സംസ്ഥാനതല റിവാർഡ് കമ്മിറ്റിയും രൂപീകരിക്കും.

കേസ് കണ്ടെടുക്കുന്ന ഉദ്യോഗസ്ഥർക്ക് റിവാർഡ് നൽകുന്നത് അവരുടെ മനോവീര്യം ഉയർത്തുന്നതിനും കൂടുതൽ കേസുകൾ കണ്ടെടുക്കുന്നതിനും സഹായകരമാകും. അതിനാലാണ് എക്സെെസ് വകുപ്പ് സംസ്ഥാനത്ത് കണ്ടെടുക്കുന്ന മയക്കുമരുന്ന് കേസുകളിൽ റിവാർഡ് നൽകുന്നതിന് നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള സംസ്ഥാനതല റിവാർഡ് കമ്മിറ്റികൾ രൂപീകരിക്കുന്നതെന്നും മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

19-Dec-2021