ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം; സർവകക്ഷിയോഗം നാളത്തേക്ക് മാറ്റി

ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് ചേരാനിരുന്ന ആലപ്പുഴയിലെ സർവകക്ഷി സമാധാന യോഗം നാളത്തേക്ക് മാറ്റി. സമയം പിന്നീടറിയിക്കുമെന്ന് കളക്ടർ അറിയിച്ചു. ബി.ജെ.പി നേതൃത്വം യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിയത്.

ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് യോഗം നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് പൊലീസും സർക്കാറും അനാദരവ് കാണിച്ചു എന്നാരോപിച്ചാണ് ബി.ജെ.പി യോഗം ബഹിഷ്‌കരിച്ചത്. ബിജെപി സമാധാന യോഗത്തിന് എതിരല്ലെന്നും സൗകര്യമുളള ദിവസം തീരുമാനിച്ചാൽ പങ്കെടുക്കുന്നത് ആലോചിക്കുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

20-Dec-2021