ആലപ്പുഴയിലെ ഇരട്ട കൊലപാതകം; അന്വേഷണത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല: മന്ത്രി സജി ചെറിയാൻ

ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും ഗൂഡാലോചന നടത്തിയവരെയടക്കം കണ്ടെത്തുമെന്നും മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ ചേർന്ന സർവകക്ഷി യോഗം പൂർത്തിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിഷ്ഠൂര കൊലപാതകങ്ങളെ യോഗം അപലപിച്ചതായും ജില്ലയിൽ ശാന്തിയും സമാധാനവും നിലർനിർത്തണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

പരാതികൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ മുൻകൈയെടുക്കും. കൊലയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തും. സമാധാനത്തിനായി കാമ്പയിൻ പാർട്ടികൾ സംഘടിപ്പിക്കും. തുടർ സംഘർഷം ഒഴിവാക്കാൻ കൂട്ടായ പ്രവർത്തനം നടത്തും. പരാതി ഉളളവർ ഭരണകൂടത്തെ അറിയിക്കണം. സംഭവത്തിൽ പൊലിസിന് വീഴ്ച പറ്റിയിട്ടില്ല- മന്ത്രി പറഞ്ഞു.

ആലപ്പുഴ കലക്ടറേറ്റില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാരായ സജി ചെറിയാന്‍, പി.പ്രസാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടരക്രമങ്ങള്‍ ഉണ്ടാകരുതെന്നും സമ്പൂർണ്ണസമാധാനാവസ്ഥ തുടരണമെന്നും യോഗം ആഹ്വാനം ചെയ്തു.

21-Dec-2021