സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം ഏറെ മുന്നിൽ: രാഷ്ട്രപതി

സ്‌കൂളുകളും കോളേജുകളും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശില്‍പശാലകളാണെന്നും രാജ്യതാത്പര്യവും നന്മയും മുന്നിൽ കണ്ട് കൊണ്ട് വേണം വിദ്യാർഥികൾ മുന്നോട്ട് പോകേണ്ടതെ ന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. വിദ്യാർത്ഥികൾ രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാകണം പരിവർത്തനവും ശക്തികരണവും നടക്കുന്ന ഇടങ്ങളാകണം വിദ്യാഭ്യാസ സ്ഥാപനങ്ങളെ
ന്ന് അദ്ദേഹം പറഞ്ഞു.വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകൾ ഏവർക്കും പ്രചോദനമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പെരിയ തേജസ്വിനി ഹിൽസിൽ കേരള കേന്ദ്ര സർവകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനത്തിൽ ബിരുദദാനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. .

സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്ത്രീ വിദ്യാഭ്യാസത്തിലും കേരളത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ച രാഷ്ട്രപതി മഹാകവി വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിതയും പ്രഭാഷണത്തിൽ പരാമർശിച്ചു.

കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന ചടങ്ങില്‍ ബിരുദം നേടിയ എല്ലാ വിദ്യാര്‍ത്ഥികളേയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയില്‍, കേരളം മറ്റ് സംസ്ഥാനങ്ങള അപേക്ഷിച്ച് സാക്ഷരതയിലും വിദ്യാഭ്യാസത്തിിലും ഏറെ മുന്നിലാണ്. സ്ത്രീ വിദ്യാഭ്യാസത്തിലും മുന്നിലാണ്
പഠനമേഖലയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. യുനെസ്‌കോയുടെ ഗ്ലോബല്‍ നെറ്റ്വര്‍ക്കില്‍ കേരളത്തില്‍ നിന്ന് തൃശ്ശൂരും നിലമ്പൂരും ഉള്‍പ്പെട്ടിട്ടുണ്ട്. കേരളീയരെ സാക്ഷരത വര്‍ധിപ്പിക്കാന്‍ പി എന്‍ പണിക്കര്‍ അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള കേരളത്തില്‍ പി.എന്‍ പണിക്കറുടെ പ്രതിമ തലസ്ഥാനത്ത് അടുത്ത ദിവസം അനാച്ഛാദനം ചെയ്യാന്‍ പോവുകയാണ്.

മഹാജ്ഞാനിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ശ്രീനാരായണഗുരു എന്നും വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. 'വിദ്യകൊണ്ട് പ്രബുദ്ധ രാവുക എന്ന അദ്ദേഹത്തിന്റെ വരികള്‍ എന്നും പ്രചോദനമാണ്. ബിരുദദാരികളില്‍ കൂടുതലും പെണ്‍കുട്ടികളായതില്‍ സന്തോഷിക്കുന്നു. ബിരുദം നേടിയവരില്‍ ആണ്‍കുട്ടികളുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് പെണ്‍കുട്ടികള്‍. 64 ശതമാനവും പെണ്‍കുട്ടികളാണ് കേരള കേന്ദ്ര യൂണിവേഴ്‌സിറ്റിയിലുള്ളത്.

അസാധാരണമായ കോവിഡ് -19 സാഹചര്യത്തിലാണ് രാജ്യം കടന്നു പോകുന്നത്. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണിത്. നമ്മുടെ ശാസ്ത്രജ്ഞര്‍ ഈ സാഹചര്യത്തില്‍ കൂടൂതല്‍ കണ്ടെത്തലുകള്‍ നടത്താനുള്ള ശ്രമത്തിലാണ്. നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരെയും അഭിനന്ദിക്കാതെ വയ്യ. ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷനാണ് രാജ്യത്ത് നടന്നത്.


കോവിഡ് കഴിഞ്ഞ വര്‍ഷം ആദ്യം വിദ്യാഭ്യാസത്തെ ബാധിച്ചു, പക്ഷേ സാങ്കേതിക പരിഹാരങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സാധിച്ചു. ഇപ്പോള്‍ നിങ്ങളുടെ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. സമാനതകളില്ലാത്ത പ്രകൃതി സൗന്ദര്യം കേരളം സന്ദര്‍ശിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇവിടുത്തെ ആളുകളുടെ ഊഷ്മളതയും. പച്ചപ്പ് നിറഞ്ഞ വയലുകളളുംബീച്ചുകളും കായലുകളും, കുന്നുകളും കാടുകളും, സമുദ്രവും മറ്റും ഏറെ ആകര്‍ഷണീയമാണ്. ദൈവത്തിന്റെ സ്വന്തം നാടിന്റെ' കിരീടമാണ് കാസര്‍കോട് സംസ്ഥാനത്തിന്റെ വടക്ക് ഭാഗം. കാമ്പസും മനോഹരമായ ഒരു സൈറ്റാണ്.- അദ്ദേഹം പറഞ്ഞു.

22-Dec-2021