യു.പി തെരഞ്ഞെടുപ്പ് മാറ്റണം, റാലികള്‍ നിരോധിക്കണം: അലഹാബാദ് ഹൈക്കോടതി
അഡ്മിൻ
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തേക്ക് മാറ്റിവെക്കണമെന്ന് അലഹബാദ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.കോവിഡിന്റെ വകഭേദമായ ഒമൈക്രോൺ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികൾ നിരോധിക്കണമെന്നും നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് പരിഗണിക്കണമെന്നും കോടതി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു.
തെരഞ്ഞെടുപ്പ് റാലികള്‍ നിരോധിച്ചില്ലെങ്കില്‍ രണ്ടാം തരംഗത്തെക്കാള്‍ പരിതാപകരമായ അവസ്ഥയുണ്ടാകുമെന്നും ജീവന്‍ ഉണ്ടെങ്കില്‍ മാത്രമെ ലോകം ബാക്കിയുണ്ടാകൂെവന്നും കോടതി വ്യക്തമാക്കി.
ദിവസേന നൂറുകണക്കിന് കേസുകള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതിനാല്‍ കോടതിയില്‍ പതിവായി തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും അവിടെ തടിച്ചുകൂടിയ ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.