റീബില്‍ഡ് കേരള മുഖേന ആറ് പ്രാദേശിക റോഡുകള്‍ നിര്‍മിക്കാന്‍ ഭരണാനുമതി

സംസ്ഥാനത്തെ ആറ് തദ്ദേശ റോഡുകള്‍ നിര്‍മ്മിക്കാനായി ഭരണാനുമതി പുതുക്കി നല്‍കിയെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നേരത്തെ ഭരണാനുമതി നല്‍കിയപ്പോള്‍ അനുവദിച്ച തുക വിശദമായ എസ്റ്റിമേറ്റ് വന്നപ്പോള്‍ അപര്യാപ്തമായതുകൊണ്ടാണ് അധിക തുക അനുവദിച്ച് ഭരണാനുമതി പുതുക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.

റീബില്‍ഡ് കേരള മുഖേനയാണ് റോഡുകള്‍ നിര്‍മ്മിക്കുക. ഇടുക്കി ജില്ലയിലെ നാലുമുക്ക് ടണല്‍ സൈറ്റ് റോഡ്, ബാലഗ്രാം- അന്യാര്‍ തൊഴുറോഡ് പത്തനംതിട്ട ജില്ലയിലെ അന്ത്യലന്‍കാവ്- മാര്‍ത്തോമാ പള്ളിപ്പടി- കരവേലിപ്പടി റോഡ്, കിളിയാനിക്കല്‍ - തൂളിക്കുളം റോഡ് വയനാട് ജില്ലയിലെ താനിക്കല്‍-പയ്യംപള്ളി റോഡ്, എരുമ തെരുവ് - ചൂട്ടക്കടവ് റോഡ് എന്നിവയുടെ നിര്‍മ്മാണത്തിനാണ് ഭരണാനുമതി പുതുക്കി നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി.

സാമ്പത്തികമായ പരാധീനത കൊണ്ട് പ്രാദേശിക റോഡുകളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും മുടങ്ങിപ്പോകാതിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു

24-Dec-2021