ആരൊക്കെ എതിര്‍ത്താലും കെ-റെയില്‍ സമയബന്ധിതമായി പൂർത്തിയാക്കും: മുഖ്യമന്ത്രി

കെ-റെയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍പ്പുകളെ തുടര്‍ന്ന് സംസ്ഥാനത്ത് പദ്ധതികള്‍ നടപ്പാക്കാനാവാത്ത കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയ പദ്ധതികള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു.

പിന്നീട് എതിര്‍ത്തവര്‍ തന്നെ പദ്ധതികള്‍ക്ക് ഒപ്പം നിന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാത്രമല്ല, വന്‍കിടപദ്ധതികള്‍ക്ക് സ്ഥലമേറ്റെടുക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടെന്നും, ആരൊക്കെ എതിര്‍ത്താലും കെ-റെയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏതു പുതിയ പരിഷ്‌കാരം വരുമ്പോഴും ചിലർ അതിനെ അതിനെ എതിർക്കും. അതിനെ ശാസ്ത്രീയമായി അപഗ്രഥിക്കുക, എതിർപ്പിന്റെ വശങ്ങളാണ് എന്ന് കൃത്യമായി മനസ്സിലാക്കുക. അങ്ങനെ മുമ്പോട്ടു പോകാൻ തയ്യാറായാൽ ഇത്തരം എതിർപ്പുകളെയെല്ലാം നേരിടാൻ കഴിയും എന്നതാണ് കഴിഞ്ഞ സർക്കാറിന്റെ അനുഭവം.’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

24-Dec-2021