ബൂസ്റ്റര്‍ ഡോസ് അനിവാര്യം: വീണ ജോര്‍ജ്

ബൂസ്റ്റര്‍ ഡോസ് അനിവാര്യമാണെന്നും കേന്ദ്രനിര്‍ദേശം നടപ്പാക്കാന്‍ കേരളം സജ്ജമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്.അതേസമയം, രാജ്യത്ത് കൗമാരക്കാര്‍ക്ക് ജനുവരി മൂന്ന് മുതല്‍ കോവിഡ്-19 വാക്സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ബൂസറ്റര്‍ഡോസ് ജനുവരി പത്തുമുതല്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കും.

ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.15 മുതല്‍ 18 വരെയുള്ള കൗമരക്കാരക്കാര്‍ക്കായിരിക്കും ജനുവരി മൂന്ന് മുതല്‍ കോവിഡ്-19 വാക്സീന്‍ നല്‍കുക.സ്കൂളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തില്‍ കൗമരക്കാര്‍ക്കുള്ള വാക്സീന്‍ വിതരണം ഏറെ ആത്മിവിശ്വാസം നല്‍കുന്നതാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കും മുന്‍കരുതല്‍ ഡോസ് എന്നനിലയില്‍ മൂന്നാംഡോസ് നല്‍കുക.കൂടാതെ 60 വയസിന് മുകളില്‍പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവര്‍ക്കും ഡോക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജനുവരി പത്തുമുതല്‍ ബൂസറ്റര്‍ ഡോസ് നല്‍കും.

26-Dec-2021