രഞ്ജിത്തിന്റെയും എം. ജി ശ്രീകുമാറിന്റെയും നിയമത്തിന് മന്ത്രിസഭായോഗത്തിന്റെ അനുമതി

സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. ഗായകന്‍ എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കാനും തീരുമാനമായി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഇരുവരുടെയും നിയമത്തിന് അംഗീകാരം നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. നേരത്തേ സിപിഎം നേതൃയോഗത്തിലും ഇരുവരുടെയും നിയമനത്തിന് ധാരണയായിരുന്നു. സംവിധായകന്‍ കമല്‍ ആണ് നിലവില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. 2016ലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. കെപിഎസി ലളിതയാണ് സംഗീത നാടക അക്കാദമി അധ്യക്ഷ.

26-Dec-2021