കേരളത്തിൽ ക്രിസ്മസ് തലേന്ന് നടന്നത് റെക്കോര്‍‌ഡ് മദ്യകച്ചവടം

കേരളത്തിൽ ക്രിസ്മസ് തലേന്ന് റെക്കോര്‍‌ഡ് മദ്യകച്ചവടം. ഡിസംബർ 24ന് വിറ്റത് 65 കോടി രൂപയുടെ മദ്യമെന്ന് കണക്കുകള്‍.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 കോടി രൂപ കൂടുതലാണിത്.വില്‍പനയില്‍ മുന്നില്‍ തലസ്ഥാന ജില്ലയാണ്.

തിരുവനന്തപുരം നഗരത്തിലെ പവര്‍ഹൗസ് ബെവ്കോ ഔട്ട്ലെറ്റിലെ വില്‍പന 73.53 ലക്ഷം രൂപയാണ്.ചാലക്കുടിയില്‍ 70.72 ലക്ഷം രൂപയും ഇരിങ്ങാലക്കുടയില്‍ 63.60 ലക്ഷം രൂപയുടെ മദ്യവുമാണ് വിറ്റത്.കഴിഞ്ഞ വര്‍ഷം ഇതേദിവസം വിറ്റത് 55 കോടിയുടെ മദ്യമാണ്. 265 മദ്യഷോപ്പുകളാണ് ബിവറേജസ് കോര്‍പറേഷനുള്ളത്.

27-Dec-2021