കിറ്റെക്സില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും: മന്ത്രി വി ശിവന്‍കുട്ടി
അഡ്മിൻ
കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ലേബര്‍ കമ്മീഷണര്‍ നേരിട്ട് പരിശോധിച്ച് തെളിവെടുക്കും മന്ത്രി വി ശിവന്‍കുട്ടി.ജില്ലാ ലേബര്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കിറ്റെക്സില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികള്‍ ലഹരി ഉപയോഗിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ചും ലേബര്‍ കമ്മീഷണര്‍ നേരിട്ട് പരിശോധിച്ച് തെളിവെടുക്കും. എസ് എസ് എല്‍ സി പരീക്ഷാ തീയതി തീരുമാനിക്കുന്നത് സര്‍ക്കാരാണ് എന്നും മന്ത്രി പറഞ്ഞു. ക്യു ഐ പി ചേര്‍ന്നില്ലെന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
അതേസമയം, കിഴക്കമ്പലം ആക്രമണം പെരുമ്പാവൂര്‍ എ എസ് പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പക്ടര്‍മാരും ഏഴു സബ് ഇന്‍സ്പക്ടര്‍മാരുടമടങ്ങിയ 19 അംഗസംഘമാണ് അന്വേഷിക്കുന്നത്.