വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്നവരുടെ അന്തിമ ലിസ്റ്റ് 29ന് മുന്‍പായി ലഭ്യമാക്കണം

തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനവുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തെ സംബന്ധിച്ചും സംസ്ഥാന-ജില്ലാ ഓഫീസുകളുടെ ഭരണനിര്‍വ്വഹണ ഉത്തരവാദിത്തങ്ങള്‍ നിശ്ചയിക്കുന്നതിനും ഉദ്യോഗസ്ഥരെ ബോധവല്‍ക്കരിക്കുന്നതിനും സജ്ജരാക്കുന്നതിനുമായുള്ള ശില്‍പ്പശാല സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ തലം മുതലുള്ള ഉദ്യോഗസ്ഥര്‍ക്കായാണ് ജനുവരി ഒന്ന്, രണ്ട്, തീയതികളില്‍ കൊട്ടാരക്കര സി എച്ച് ആര്‍ ഡിയില്‍ വച്ച് ശില്‍പ്പശാല നടത്തുക. എല്ലാ വകുപ്പ് തലവന്‍മാരും ഡെപ്യൂട്ടി ഡയറക്ടര്‍ തലം മുതലുള്ള 60 സീനിയര്‍ ഉദ്യോഗസ്ഥരും ശില്‍പ്പശാലയില്‍ പങ്കെടുക്കണമെന്ന് മന്ത്രി അറിയിച്ചു.

വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്നവരുടെ അന്തിമ ലിസ്റ്റ് 29ന് മുന്‍പായി ലഭ്യമാക്കണം. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്ത പക്ഷം പകരം ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട വകുപ്പ് അദ്ധ്യക്ഷന്‍മാര്‍ നോമിനേറ്റ് ചെയ്യണമെന്നും മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍ നിര്‍ദേശിച്ചു.

28-Dec-2021